Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fine Imposed

Kannur

പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ​തി​ന് പി​ഴ ഈ​ടാ​ക്കി

ചെ​റു​പു​ഴ: പൊ​തു സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ​വ​രി​ൽ നി​ന്ന് പി​ഴ​യീ​ടാ​ക്കി. പു​ളി​ങ്ങോം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ ത​ള്ളി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് 5000 രൂ​പ​യും കൊ​ല്ലാ​ട​യി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​വ​രി​ൽ നി​ന്ന് 2000 രൂ​പ​യും പി​ഴ​യാ​യി ഈ​ടാ​ക്കി.

മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി നി​ക്ഷേ​പി​ച്ച് കൊ​തു​കു​ക​ൾ വ​ള​രാ​ൻ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തി​ന് കാക്ക​യം​ചാ​ലി​ലെ സ്ഥാ​പ​ന​മു​ട​മ​യി​ൽ നി​ന്ന് 2000 രൂ​പ പി​ഴ ഈ​ടാ​ക്കി. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ക​രി​ച്ചേ​രി, പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ വി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ ജോ​ബി​ൻ ജോ​ർ​ജ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​ഒ. രാ​ജീ​വ​ൻ, ടി. ​ടി​ഞ്ജു, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ പി. ​പ്രി​യ, ദാ​ക്ഷാ​യ​ണി, മേ​രി, ന​ബി​സ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Latest News

Corehub Up